Saturday, April 5, 2008

thettukal...

ശബ്ദിക്കരുത്
നിന്‍റെ ശബ്ദങ്ങള്‍ നിന്നെതന്നെ ഭയപ്പെടുത്തും
കണ്ണ് തുറക്കരുത്
വെളിച്ചം നിന്‍റെ മനസ്സില്‍ പിണഞ്ഞു കിടക്കുന്ന പ്രതീക്ഷകളെ
വെറും നിഴലുകള്‍ ആയി മാറ്റും
ഹൃദയത്തിലെ കാര്മേഘങള്‍ പെയ്തൊഴിയിക്കരുത്
മഴയുടെ ശക്തി താങ്ങാന്‍ കരുത്തുണ്ടായിരിക്കില്ല
പ്രണയിക്കരുത്
ജീവിക്കാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ വലിയ പാപമാണത് ..
ഏകാന്തതയുടെ ഇരുട്ടില്‍ ,അസ്ഥി തുളച്ചു കയറുന്ന തണുപ്പില്‍
മനസ്സു നിറയുന്ന നിശബ്ദതയില്‍
അഭയം കണ്ടെത്താന്‍ കഴിയുനനവര്‍
എത്ര ഭാഗ്യവാന്മാര്‍

2 comments:

Unknown said...

NInte thettukal ente sharikal aavumbol
Manath oru mazhavillundakunnu...

Ninte nairashyam ente ghaneebhavicha dukham aavumbol, athu mazhayay peythozhiyatte..

Nee ashaktayavumbol ninnile njarambukalilekk mazhayude thanuppaavahikkan ninak karuthundavatte..

abode seeker said...
This comment has been removed by the author.