Friday, April 11, 2008

munpe nadakkunna nizhalukal...

പൊടി പാറുന്ന ചെമ്മണ്‍ പാതയില്‍
ഞാനും പൊള്ളുന്ന നിലാവെളിച്ചവും
നിഴലുകളുടെ കൈ പിടിച്ചു അവസാനം
കാണാന്‍ നടക്കുകയാണ് ഞാന്‍
പക്ഷേ സ്വന്തമെന്നു ഞാന്‍ കരുതിയ നിഴല്‍ പോലും
എന്റെ കൈ വിടുവിച്ചു കുതറിയോടാന്‍ ശ്രമിക്കുന്നു
ആഞ്ഞു വീശുന്ന കാറ്റില്‍ പ്രജ്ഞ ഒരു പട്ടം പോലെ
പാറിക്കളിക്കുകയാണ്‌
പൊട്ടാറായ നൂല്‍ മുറുകെപിടിച്ചുകൊണ്ട്
ഞാന്‍ ഓടുകയാണ്
നിഴലുകളുടെ ഒപ്പമെത്താന്‍
ഒറ്റപ്പെട്ടു പോവാതിരിക്കാന്‍

No comments: